ജീവിതരീതിയും സാമൂഹ്യചുറ്റുപാടുകളും പാടെ മാറിയെങ്കിലും കര്‍ക്കടകമാസത്തെ നാം കരുതലിന്റെ കാലമായി തന്നെയാണ് ഇപ്പോഴും കണ്ടുവരുന്നത്. രോഗപ്രതിരോധ ശേഷിയ്ക്കും ആരോഗ്യസംരക്ഷണത്തിനും ഊന്നല്‍ നല്‍കിയുള്ള ഒരു ജീവിതരീതിയാണ് കര്‍ക്കടകമാസത്തില്‍ നാം കാലാകാലങ്ങളായ് ശീലിച്ചുപോരുന്നത്.
ആയൂര്‍വേദം മുന്നോട്ട് വെക്കുന്ന വര്‍ഷകാലചര്യകള്‍ ഏതൊക്കെയാണെന്നും, ശരീരപോഷണവും അഗ്നിബലവും നിലനിര്‍ത്തുന്നതിനായ്  ഈ സമയത്ത് കഴിക്കാവുന്ന ഔഷധങ്ങള്‍ ഏതെല്ലാമാണെന്നും അറിയാം.
പഞ്ചകര്‍മ്മചികിത്സകള്‍ പോലുള്ള ചികിത്സകള്‍ ചെയ്യുന്നതിനു ഏറ്റവും അനുയോജ്യമായ കാലമാണ് കര്‍ക്കടകം. കര്‍ക്കടകമാസത്തെ ഭക്ഷണരീതികളും തികച്ചും വ്യത്യസ്ത്ഥമാണ്. മലയാളിയുടെ ഇഷ്ടഭക്ഷണമായ കഞ്ഞി തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കര്‍ക്കടകകഞ്ഞിയുടെ ഔഷധമൂല്യങ്ങള്‍ എന്തെല്ലാമാണെന്നും മറ്റ് ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാമെന്നും അറിയാന്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഡെപ്യൂട്ടി ഫിസീഷ്യന്‍ ഡോ: വി.സുനിത എഴുതിയ ലേഖനം വായിക്കാം.