കൈയും കാലും മുഖവും വൃത്തിയായി കഴുകിയശേഷമേ മുമ്പൊക്കെ മലയാളികള്‍ വീട്ടില്‍ കയറിയിരുന്നുള്ളു. വ്യക്തി ശുചിത്യം പാലിക്കുന്നതില്‍ നാം കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട കാലമാണിത്‌. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്‌ ബാധയില്‍ ലോകം മുഴുവന്‍ പേടിയോടെ വീട്ടിനകത്ത്‌ കഴിയുമ്പോള്‍ പ്രത്യേകിച്ചും.

ലോകാരോഗ്യ സംഘടന കുറച്ചു വര്‍ഷങ്ങളായി കൈ സോപ്പുയോ​ഗിച്ച്‌ വൃത്തിയായി കഴുകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധവല്‍ക്കരിക്കാന്‍ തുടങ്ങിയിട്ട്. പകര്‍ച്ചവ്യാധികള്‍, ശ്വാസകോശ രോഗങ്ങള്‍, വയറിളക്കം എന്നിവ വരാതിരിക്കാന്‍ കൈകള്‍ അണുവിമുക്തമായി സൂക്ഷിക്കണം. മലിനമായ പ്രതലത്തില്‍ സ്പര്‍ശിച്ച ശേഷം കൈകള്‍ കണ്ണ്‌, മൂക്ക്‌, വായ എന്നിവയില്‍ തൊട്ടാല്‍ രോഗാണുസംക്രമണം ഉണ്ടാവും. ഭക്ഷണംപാകം ചെയ്യുന്നതിനുമുമ്പ്‌, ഭക്ഷണം കഴിക്കുന്നതിനുമുമ്പ്‌, യാത്ര കഴിഞ്ഞുവന്നാല്‍, മലമൂത്ര വിസര്‍ജനശേഷം എല്ലാം കൈകള്‍ സോപ്പുപയോഗിച്ച്‌ വൃത്തിയായി കഴുകണം. കൈയുടെ പുറംഭാഗം, ഉള്ളംഭാഗം, നഖങ്ങള്‍ എല്ലാം വൃത്തിയാക്കണം. സോപ്പുപയോഗിക്കാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഹാന്‍ഡ്‌ സാനിറ്റൈസര്‍ ഉപയോഗിക്കണം. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറാണ്‌ അണുസംക്രമണം തടയാന്‍ ഉപയോഗിക്കേണ്ടത്‌.

1960കളുടെ അവസാന കാലഘട്ടത്തിലാണ്‌ സാനിറ്റൈസറുകള്‍ ആശുപത്രികളില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്‌. സാനിറ്റൈസർ ഉള്ളംകൈയിലേക്ക്‌ ഒഴിച്ച്‌ നന്നായി കൈകള്‍ കൂട്ടിത്തിരുമ്മുക. കൈകളുടെ പുറംഭാഗവും വ്യത്തിയാക്കുക. സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാന്‍ കോട്ടക്കല്‍ ആര്യവൈദ്യശാല നിര്‍മിച്ച ഹാന്‍ഡ്‌ സാനിറ്റൈസറാണ്‌ “ശുദ്ധി. 70 ശതമാനം ഈതൈല്‍ ആല്‍ക്കഹോള്‍, മഞ്ഞള്‍, ചെറുനാരങ്ങ, ആര്യ, എന്നിവയാണ്‌ ‘ശുദ്ധി’യില്‍ അടങ്ങിയിട്ടുള്ളത്‌.

മഞ്ഞള്‍ ത്വക്‌ രോഗശമനത്തെ ഉണ്ടാക്കുന്ന അണുകൃമിനാശകമാണ്‌, വിഷഹരമാണ്‌, ചൊറിച്ചിലിനെ കുറക്കും, ആന്റി ഓക്‌സിഡന്റാണ്‌. ചെറുനാരങ്ങയിലുള്ള രാസഘടകങ്ങള്‍ തൊലിയെ മൃദുവാക്കും. ആന്റിഓക്സിഡന്റാണ്‌. അണുനാശകമാണ്‌. ഹൃദ്യമായ ഗന്ധത്തോടുകൂടിയതാണ്‌. ആര്യവേപ്പിലെ രാസഘടകങ്ങള്‍ മുറിവുണക്കും, അണുനാശകമാണ്‌. ത്വക്‌ രോഗങ്ങളെ തടയും. ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണമുള്ളതാണ്‌. ഈതൈല്‍ ആല്‍ക്കഹോള്‍ ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ളതാണ്‌. കൈകളെ അണു കൃമികളില്‍നിന്ന്‌ സുരക്ഷിതമാക്കാന്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ്‌ സാനിറ്റൈസര്‍ ഉപയോഗിക്കണം. ആര്യവൈദ്യശാല നിര്‍മിച്ച “ശുദ്ധി” ഹാന്‍ഡ്‌ സാനിറ്റൈസറിന്‌ ആവശ്യക്കാര്‍ ഏറെയാണ്‌. അത്തിത്തൊലി, അരയാല്‍ത്തൊലി, പേരാല്‍ത്തൊലി, ആര്യ വേപ്പില, രാമച്ചതൈലം എന്നിവ അടങ്ങിയ ‘വിഭ’ ആയുര്‍വേദ സോപ്പ്ചര്‍മശുദ്ധിക്ക്‌ ഉപയോഗിക്കാന്‍ ആര്യവൈദ്യശാല ഏതാനുംവര്‍ഷം മുമ്പ്‌ നിര്‍മിച്ചിട്ടുണ്ട്‌.